
ചേർത്തല: യു.ഡി.എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ.ആർ. രാജേന്ദ്രപ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചേർത്തല പൊലീസ് സ്റ്റേഷന് സമീപം സജ്ജീകരിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത്ത് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സുബ്രഹ്മണ്യ ദാസ്,ആർ.ശശിധരൻ,ടി.എച്ച്. സലാം, പി. ഉണ്ണികൃഷ്ണൻ കെ.എസ്.അഷറഫ്,ഘടകക്ഷി നേതാക്കളായ സിറിയക്ക് കാവിൽ, പി.വി.സുന്ദരൻ,എ.എം.കബീർ,ബിജു കോയിക്കര,പി.ജയകുമാർ, ആതിര മേനോൻ,പീതാംബരൻ,പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |