
കൊച്ചി: ഉപഭോക്താക്കൾക്ക് ദീർഘകാല മൂലധന നേട്ടം പുനർ നിക്ഷേപിക്കാനും നികുതി ഇളവുകൾ നേടാനും അവസരം ഒരുക്കുന്ന ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് പദ്ധതി ക്കൊണ്ട് ഇൻഡസ് ഇൻഡ് ബാങ്ക് അവതരിപ്പിച്ചു. ചെലവഴിച്ചിട്ടില്ലാത്ത മൂലധന നേട്ടങ്ങൾ നിയമപരമായും സുരക്ഷിതമായും സൂക്ഷിക്കാനുള്ള അവസരമാണ് ഈ പദ്ധതി ലഭ്യമാക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ അനുമതി ലഭിച്ചതോടെയാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. താമസ സ്ഥലം, ഫ്ളാറ്റുകൾ, കൃഷി ഭൂമി, നഗരങ്ങളിലെ ഭൂമി, സ്പെഷൽ ഇക്കണോമിക് സോണുകളിലെ ഭൂമി തുടങ്ങി അർഹതയുള്ള മൂലധന ആസ്തികൾ വിൽക്കുമ്പോൾ ലഭിക്കുന്നതിലെ ചെലവഴിക്കാത്ത തുക ഈ പദ്ധതിയിൽ നിക്ഷേപമായി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |