SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.14 PM IST

ക്യു.എസ്. റാങ്കിംഗിൽ കുതിച്ച് വി.ഐ.ടി

Increase Font Size Decrease Font Size Print Page
vit

ചെന്നൈ: ആഗോള സർവകലാശാലകളുടെ നിലവാരം നിർണയിക്കുന്ന വിഷയാടിസ്ഥാനത്തിലുള്ള ക്യു.എസ്.വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയ്‌ക്ക്(വി.ഐ.ടി) മികച്ച നേട്ടം. എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ ഇന്ത്യയിൽ ആറാം റാങ്കും ആഗോള തലത്തിൽ 14-ാം റാങ്കുമായിരുന്നു. മാത്തമാറ്റിക്‌സിൽ ഇന്ത്യയിൽ അഞ്ചാം റാങ്കും ആഗോളതലത്തിൽ 104-ാം റാങ്കും കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വിഭാഗത്തിൽ ഇന്ത്യയിൽ ആറാം റാങ്കും ആഗോളതലത്തിൽ 86-ാം റാങ്കും നേടി.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഇന്ത്യയിൽ ഏഴാം റാങ്കും ആഗോളതലത്തിൽ 87-ാം റാങ്കുമുണ്ട്. ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ ഇന്ത്യയിൽ എട്ടാം റാങ്ക് നേടി.
മെക്കാനിക്കൽ എൻജിനിയറിംഗ് (148), മാത്തമാറ്റിക്‌സ് 104), മെറ്റീരിയൽ സയൻസ് (137), ആർട്ട് ആൻഡ് ഡിസൈൻ (201-300) സിവിൽ എൻജിനിയറിംഗ് (201-275) കെമിക്കൽ എൻജിനിയറിംഗ് (201-250), കെമിസ്ട്രി (251-300), ഫിസിക്‌സ് (251-275) ബയോളജിക്കൽ സയൻസ് (351-350), അഗ്രിക്കൾച്ചർ (401-475), ബിസിനസ് ആൻഡ് മാനേജ്‌മെന്റ് (451-500) എന്നീ വിഭാഗങ്ങളിലും വി.ഐ,.ടി നേട്ടം കൈവരിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.