കൊല്ലം: പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെയും മറ്റ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടേയും വിജയത്തിനായി ജില്ലയിലെ നിർമ്മാണ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും. നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ പി.സി. വിഷ്ണുനാഥിന് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തൊഴിലാളികളുടെ സംഭാവനയായി, കെട്ടിവയ്ക്കാൻ ഒരു ലക്ഷം രൂപ കൈമാറി.
17 മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷനും മറ്റു ആനുകൂല്യങ്ങളും യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തീർത്തു നൽകുമെന്നും ക്ഷേമബോർഡിനെ സംരക്ഷിക്കുമെന്നും എം.എൽ.എ. പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന നേതാക്കളായ അഡ്വ. സുനിൽ ജോസ്, അഡ്വ. സേവ്യർ, ജോൺ പഴയരി, ചവറ ഹരീഷ് കുമാർ, വട്ടപ്പാറ അനിൽ, മാതൂർ രാജൻപിള്ള, കുരീപ്പുഴ യഹിയ, കലയപുരം ശിവൻ പിള്ള, ഷിജു നല്ലില, അജയൻ കലയ്ക്കോട്, ഷെരീഫ് കുണ്ടറ, ചവറ രാധാ കൃഷ്ണൻ പിള്ള, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |