
കൊച്ചി : നിർദ്ധന കുടുംബങ്ങളിലെ ക്യാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ മെഡിക്കൽ സഹായ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായ വിതരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
മേയർ വി.കെ. മിനിമോൾ, എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എൻ.സതീഷ്, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സീനിയർ ഓഫീസർമാരായ ടി.എ. ജോർജ്, റിബിൻ പോൾ, റീജണൽ മാനേജർ ടി.എസ്. ജെയ്‌സൺ, ബ്രാഞ്ച് മാനേജർ കിരൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തുടനീളമുള്ള 1500 കാൻസർ രോഗികൾക്കാണ് പദ്ധതിയിലൂടെ മെഡിക്കൽ സഹായമെത്തിക്കുന്നത്. ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് കോടി രൂപ ചെലവഴിക്കും. 2009ൽ രൂപീകൃതമായ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ രാജ്യത്തുടനീളം നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |