
കൂത്താട്ടുകുളം: അടൽജി സേവാസമിതി പാലക്കുഴയും ജനനി ഫൗണ്ടേഷൻ കൂത്താട്ടുകുളവും സംയുക്തമായി തൃശൂർ ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ അഹല്യ ഐ ഹോസ്പിറ്റൽ, മൂവാറ്റുപുഴ അന്നൂർ ദന്തൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ പാലക്കുഴ മിൽക്ക് സൊസൈറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ശരത്ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അടൽജി സേവാസമിതി ഭാരവാഹികളായ അജിത് വി. ഗോവിന്ദ്, വി. ആർ. സുജിത്ത്, ഷാജി പ്രഭാകരൻ, ലാൽ കെ. തോമസ്, പി.എം. മനോജ്, എൻ.ആർ. ഗോപാലൻ, ജനനി ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് നാരായണൻ തുടങ്ങിയവർ സംസാരിച്ചു. സൗജന്യ ഇ.സി.ജി. ടെസ്റ്റുകൾ, രക്ത പരിശോധന, ദന്തൽ, എക്കൊ, കണ്ണ് പരിശോധന എന്നിവ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |