
മുതലമട: യു.ഡി.എഫ് നെന്മാറ മണ്ഡലം സ്ഥാനാർത്ഥി എ.തങ്കപ്പന്റെ വിജയത്തിനായി ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസും, സംസ്‌കാര സാഹിതിയും ചേർന്ന് അവതരിപ്പിച്ച 'തടവറ' തെരുവ് നാടകം ശ്രദ്ധേയമായി. ചെമ്മണാമ്പതി, അടമ്പുമരം, വലിയചള്ള, കാമ്പ്രത്ത്ചള്ള, നണ്ടൻകിഴായ എന്നിവടങ്ങളിൽ നാടകം അരങ്ങേറി. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്തയാണ് രചനയും സംവിധാനവും നിർവഹിച്ചത്. അഡ്വ.ഗിരീഷ് നൊച്ചുള്ളി, ഉമ്മർ ഫാറുഖ് ഒലവക്കോട്, കലാധരൻ ഉപ്പുംപാടം എന്നിവരാണ് അഭിനേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |