
അമ്പലപ്പുഴ:യു.ഡി.എഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ തെരെഞ്ഞെടുപ്പ് പ്രചരണയോഗം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷനായി. യോഗത്തിൽ സ്ഥാനാർത്ഥി ജി.സുധാകരൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, എ.ഐ.സി.സി നിരീക്ഷകൻ റഫീഖ് ഖാൻ എം.എൽ.എ, ബഷീർ തട്ടാപറമ്പിൽ, അഡ്വ. ആർ. സനൽകുമാർ, എ. ആർ .കണ്ണൻ, ഷാഫി കാട്ടിൽ, സഫീർ പീടിയേക്കൽ, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പിൽ, നാസർ ബി.താജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |