SignIn
Kerala Kaumudi Online
Saturday, 25 April 2026 4.54 AM IST

പര്യടനതിരക്കിൽ സന്ദീപ് വാചസ്പതി

Increase Font Size Decrease Font Size Print Page
hsh

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വാചസ്പതി ഇന്നലെ രാവിലെ കരുവാറ്റയിൽ വിവിധ മേഖലയിലെ പ്രമുഖരെ കണ്ട് സമ്പർക്കം നടത്തി. പല്ലന തൂക്കുപാലം സന്ദർശിച്ചു. നിയോജകമണ്ഡലം കോർ കമ്മറ്റിയിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഹരിപ്പാട്ടെ റോഡ് ഷോയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരത്തെടുപ്പിൽ മത്സരിച്ച ഹരിപ്പാട് സംഘടനാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ സംഗമത്തിൽ പങ്കെടുക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.സുമേഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.കെ അനൂപ് , സംസ്ഥാന സമിതി അംഗം, പാലമുറ്റത്ത് വിജയകുമാർ, കെ.എസ് വിനോദ് , എം.മഹേഷ്, രാമപ്രസാദ്, ജി.എസ് ബൈജു, റ്റി. മുരളി, ബി.ബാബുരാജ് എന്നിവർ പങ്കെടുത്തു. കരുവാററാ പഞ്ചായത്തിലെ സ്വീകരണ യാത്രയുടെ ഉദ്ഘാടനം വടക്ക് ജില്ലാ വൈസ് പ്രസിഡന്റ് റ്റി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മധു അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥൻ കരുവാറ്റ , പ്രണവം ശ്രീകുമാർ, ഗംഗ ജി.നായർ. അഡ്വ.കെ.ശ്രീകുമാർ, ജെ.ദിലീപ്, ഷാജി കരുവാറ്റ , ബിജു ഭാർഗവൻ, ജൂലി , അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. പര്യടനം മാപ്പിളശേരിയിൽ സമാപിച്ചു

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.