ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഏഴുദിവസം മാത്രം ബാക്കി നിൽക്കേ ജില്ലയിൽ പോരാട്ടം കനക്കുന്നു. അടുത്ത വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ 100ശതമാനം പോളിംഗ് ഉറപ്പാക്കാനായി വിവിധ പ്രചാരണ പരിപാടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷനും സജീവമാണ്.
സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഏഴിന് കൊട്ടിക്കലാശത്തോടെ ആവേശപൂർവമായ പ്രചാരണത്തിന് സമാപനമാകും. വോട്ട് ഉറപ്പിക്കുന്നതിനായി ജില്ലയിലേക്ക് സംസ്ഥാന ,ദേശീയ നേതാക്കളുടെ ഒഴുക്കാണ്. നാളെ രാഹുൽ ഗാന്ധി ജില്ലയിലെത്തും. മുഖ്യമന്ത്രി ബുധനാഴ്ച ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെത്തി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ബുധനാഴ്ച കോൺഗ്രസിന്റെ പ്രചാരണത്തിൽ സജീവമായിരുന്നു.
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചൊവ്വാഴ്ച ജില്ലയിലെത്തിയിരുന്നു. നേതാക്കളുടെ സാന്നിദ്ധ്യം പ്രവർത്തകരെ ആവേശത്തിലാക്കുമെന്നതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ ദേശീയ, സംസ്ഥാന നേതാക്കളെത്തിയേക്കും.
തിരഞ്ഞെടുപ്പ് ദിനത്തിന് അധികം സമയമില്ലാത്തത് സ്ഥാനാർത്ഥികൾക്ക് ഗുണവും ദോഷവും സൃഷ്ടിച്ചിട്ടുണ്ട്. എല്ലായിടത്തും ഓടിയെത്താൻ കഴിയാത്തതാണ് പ്രധാന ന്യൂനൽ. ദിവസങ്ങൾ കുറഞ്ഞത് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നത് മെച്ചം.
ജില്ലയിൽ മണ്ഡലങ്ങൾ 9
ആകെ സ്ഥാനാർത്ഥികൾ- 48
ആകെ ബൂത്തുകൾ- 1898
പ്രിസൈഡിംഗ് ഓഫീസർമാർ-2279
ഫസ്റ്റ് പൊളിംഗ് ഓഫീസർമാർ- 2279
പോളിംഗ് ഓഫീസർമാർ- 4558
വോട്ടർമാർ
പുരുഷന്മാർ- 811641
സ്ത്രീകൾ- 871041
ട്രാൻസ്ജൻഡർ- 15
ആകെ-1682697
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |