SignIn
Kerala Kaumudi Online
Saturday, 25 April 2026 8.32 AM IST

യുവത്വം നാടുവിടുന്നത് ദുരവസ്ഥ : തേജസ്വി സൂര്യ

Increase Font Size Decrease Font Size Print Page
a

മാവേലിക്കര: മെച്ചപ്പെട്ട തൊഴിലവസരങ്ങളില്ലാത്തതിനാൽ യുവജനങ്ങൾ നാടുവിടുന്നതാണ് കേരളം നേരിടുന്ന ദുരവസ്ഥയെന്ന് യുവമോർച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു. മാവേലിക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.അജിമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വികസനം കൊണ്ടുവരുന്നതിലായിരുന്നില്ല യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ മത്സരം. പകരം , അഴിമതി നടത്തുന്നതിലും സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിലും നമ്മുടെ സംസ്‌കാരത്തെ തകർക്കുന്നതിനുമായിരുന്നു. ഇതാണ് കേരളത്തിന്റെ ദൗർഭാഗ്യം. കേരളത്തിനുവേണ്ടത് വികസനത്തിലേക്കുള്ള മാറ്റമാണ്. അത് എൻ.ഡി.എയിലൂടെ മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ഇന്‍ ചാർജ് ശ്രീരാജ് അധ്യക്ഷനായി. സ്ഥാനാർത്ഥി കെ.അജിമോൻ, സന്തോഷ് ഷെട്ടി, അഡ്വ.കെ.വി.അരുൺ, ശ്യാംകൃഷ്ണൻ, ഹരീഷ് കാട്ടൂർ, അനിൽ വള്ളികുന്നം, സതീഷ് ടി.പത്മനാഭൻ, സുധീഷ് ചാങ്കൂർ, മോഹൻ കുമാർ, പൊന്നമ്മ സുരേന്ദ്രൻ, അഖിൽ ഹരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.