
കൊച്ചി: ഇറാനിലെ യുദ്ധം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആഗോള ധനകാര്യ ഏജൻസിയായ മൂഡീസ് വ്യക്തമാക്കി. ക്രൂഡോയിൽ വിലയിലെ കുതിപ്പും കയറ്റുമതി രംഗത്തുണ്ടായ തളർച്ചയും രൂപയുടെ മൂല്യത്തകർച്ചയും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 6 ശതമാനമായി കുറയാൻ കാരണമാകുമെന്നാണ് മൂഡീസിന്റെ പ്രവചനം. നേരത്തെ നടപ്പു സാമ്പത്തിക വർഷം വളർച്ച 6.8 ശതമാനമാകുമെന്നാണ് ഏജൻസി വിലയിരുത്തിയിരുന്നത്.
ഇന്ധന രംഗത്തെ പ്രതിസന്ധി നാണയപ്പെരുപ്പം ഉയർത്താനുള്ള സാദ്ധ്യത ശക്തമാണ്. പാചക വാതകഷിപ്പ്‌മെന്റിലെ തടസങ്ങൾ നീണ്ടാൽ പ്രതിസന്ധി രൂക്ഷമായേക്കും. രാസവള ഇറക്കുമതിയെ ഇപ്പോഴത്തെ പ്രതിസന്ധി പ്രതികൂലമായി ബാധിക്കാനിടയുണ്ട്. രാജ്യത്തിന്റെ ക്രൂഡോയിൽ ആവശ്യത്തിൽ 55 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. മാനുഫാക്‌ചറിംഗ് രംഗത്തിന്റെ പ്രകടനത്തെയും ഇന്ധന പ്രതിസന്ധി ബാധിച്ചേക്കുമെന്ന് മൂഡീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |