
അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അമ്പലപ്പുഴ ഗ്രൂപ്പ് സ്‌പെഷ്യൽ കൺവെൻഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച് .സലാമിന് വരവേല്പു നൽകി. പി .കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് രാജേഷ് പോറ്റി അദ്ധ്യക്ഷനായി. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. പി. പ്രജിത്ത്, സെക്രട്ടറി എസ്.എൽ. കൃഷ്ണകുമാർ, ട്രഷറർ സി.ആർ.റോബിൻ, സി.പി. എം അമ്പലപ്പുഴ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.അരുൺ കുമാർ, അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ഹരികുമാർ, അമ്പലപ്പുഴ ഗ്രൂപ്പ് ജോയിൻ്റ് സെക്രട്ടറി തിടനാട് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |