
അമ്പലപ്പുഴ: തങ്കി കവലയിൽ മനോനില തെറ്റി അലഞ്ഞു നടന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ വ്യാപാരികളും,ഓട്ടോക്കാരും ചേർന്ന് ശാന്തി ഭവനിൽ എത്തിച്ചു. ബ്രദർ മാത്യു ആൽബിൻ കുരിശിന്റെ വഴിയിൽ തങ്കി പള്ളിയിൽ എത്തിയപ്പോൾ നാട്ടുകാർ ഈ യുവാവിനെ പറ്റി പറഞ്ഞിരുന്നു. ഒഡീഷ സ്വദേശിയാണെന്നും പേര് പ്രദീപ് എന്നാണെന്നുമാണ് 25 വയസു തോന്നിക്കുന്ന യുവാവ് പറയുന്നത്. തങ്കി കവലയിൽ പൂക്കട നടത്തുന്ന മദനനും സുഹൃത്തുക്കളും ചേർന്നാണ് യുവാവിനെ ശാന്തി ഭവനിൽ എത്തിച്ചത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്ധപ്പടണം. ഫോൺ :9447403035,0477-2287322.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |