ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഹോം വോട്ടിംഗിന് തിരഞ്ഞെടുത്ത വോട്ടർമാരിൽ 96 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർ ആകെ 11,505 ആയിരുന്നു. ഇതിൽ 11,102 പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരായ 6,232 വോട്ടർമാരിൽ 6,002 പേരും വോട്ട് ചെയ്തു.
അരൂർ മണ്ഡലത്തിൽ 1856 ഹോം വോട്ടർമാർ ഉള്ളതിൽ 1792 പേരും ചേർത്തല മണ്ഡലത്തിൽ 2346 പേരിൽ 2282 പേരും ആലപ്പുഴ മണ്ഡലത്തിൽ 1346 ൽ 1309 പേരും അമ്പലപ്പുഴ മണ്ഡലത്തിൽ 1357 ൽ 1302 പേരും കുട്ടനാട്ടിൽ 2076 ൽ 1999 പേരും ഹരിപ്പാട്ട് 2248 ൽ 2179 പേരും കായംകുളത്ത് 2045 ൽ 1986 പേരും മാവേലിക്കരയിൽ 2057 ൽ 1971 പേരും ചെങ്ങന്നൂരിൽ 2406 ൽ 2284 പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ ആകെയുള്ള 17737 ഹോം വോട്ടർമാരിൽ 17104 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചതായി ഹോം വോട്ടിങ്ങിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |