SignIn
Kerala Kaumudi Online
Saturday, 25 April 2026 4.35 AM IST

ബൂത്തുകൾ റെഡി, വിധിയെഴുത്ത് ഇന്ന്

Increase Font Size Decrease Font Size Print Page

ആലപ്പുഴ : നി​യമസഭ തി​രഞ്ഞെടുപ്പി​ന്റെ വോട്ടെടുപ്പ് ജി​ല്ലയി​ൽ ഇന്ന് 1898 പോളിംഗ് ബൂത്തുകളായി​ നടക്കും. 2279 പ്രിസൈഡിങ് ഓഫീസർമാർ, 2279 ഫസ്റ്റ് പോളിങ് ഓഫീസർമാർ, 4558 പോളിങ് ഓഫീസർമാർ എന്നിവർ ഉൾപ്പെടെ ആകെ 9116 ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.

ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികളുമായി ഇന്നലെ തന്നെ അതത് കേന്ദ്രങ്ങളിലെത്തി. ഇന്നലെ രാവിലെ മുതൽ ഒൻപത് മണ്ഡലങ്ങളിലും പോളിംഗ് സാമഗ്രി വിതരണം നടന്നു. കനത്തെ വെയിലത്തും മണിക്കൂറുകളോളം കാത്തുനിന്നാണ് ഉദ്യോഗസ്ഥർ സാമഗ്രികൾ വാങ്ങി മടങ്ങിയത്.

അരൂർ മണ്ഡലത്തിൽ പള്ളിപ്പുറം എൻ.എസ്. കോളേജ്, ചേർത്തല- സെന്റ് മൈക്കിൾസ് കോളേജ്, ആലപ്പുഴ- സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്., അമ്പലപ്പുഴ- എസ്.ഡി കോളേജ്, കുട്ടനാട്- ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ്, ഹരിപ്പാട്- ഹരിപ്പാട് ഗവ. എച്ച്.എസ്.എസ്, കായംകുളം- നങ്ങ്യാർകുളങ്ങര ടി.കെ.എം.എം, മാവേലിക്കര- മാവേലിക്കര ബിഷപ്പ് മൂർ കോളേജ്, ചെങ്ങന്നൂർ- ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിതരണ കേന്ദ്രങ്ങൾ. പാചകവാതക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമായി ഭക്ഷണം നൽകുന്നതിന് ഓരോ കേന്ദ്രത്തിലും കുടുംബശ്രീയുടെ പ്രത്യേക സ്റ്റാൾ ക്രമീകരിച്ചിരുന്നു. ഇഡലി, സാമ്പാർ, ചമ്മന്തി, ഇടിയപ്പം, മുട്ടക്കറി, ചായ, സ്നാക്സ്, ഊണ്, മീൻ കറി, മീൻ വറുത്തത്, ബീഫ്, കക്കായിറച്ചി തുടങ്ങിയ വിഭവങ്ങളാണുണ്ടായിരുന്നത്. ഓരോ കേന്ദ്രങ്ങളിലും വ്യത്യസ്തമായ വിഭവങ്ങളാണ് ക്രമീകരിച്ചത്.

പോളിംഗ് രാവിലെ 7 മുതൽ

 പോളിംഗ് രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണിവരെ നടക്കും

 രാവിലെ ഏഴിന് മുമ്പ് മോക്ക് പോളിംഗ് നടത്തും.

 എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ്ഉണ്ടാകും

 ആധുനികമായ എം ത്രീ മെഷീനുകളാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്

ആകെ 2310 വിവിപാറ്റ് യൂണിറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാംപ്, കുടിവെള്ളം, വൈദ്യുതി, ശുചിമുറി, കാത്തിരിപ്പ് സൗകര്യം

ഭിന്നശേഷിക്കാരായ വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ക്രമീകരണൾ

ജില്ലയിൽ ആകെ ബൂത്തുകൾ

1898

മണ്ഡലവും പോളിംഗ് ബൂത്തുകളും
അരൂർ-210
ചേർത്തല-230
ആലപ്പുഴ-219
അമ്പലപ്പുഴ-195
കുട്ടനാട്-180
ഹരിപ്പാട്-204
കായംകുളം-225
മാവേലിക്കര-226
ചെങ്ങന്നൂർ-209
ആകെ-1898

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.