
കൊച്ചി: പശ്ചിമേഷ്യയിലെ വെടിനിറുത്തൽ ആഗോള വിപണികൾക്ക് ആവേശം പകർന്നു. ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയിലെ കോസ്‌പി, ചൈനയിലെ ഷാങ്ങ‌്‌ഹായ് കമ്പോസിറ്റ്, ഹോങ്കാേംഗിലെ ഹാംഗ് സെംഗ് എന്നിവയെല്ലാം മികച്ച മുന്നേറ്റം നടത്തി. യൂറോപ്യൻ ഓഹരികളും ആവേശത്തിലാണ് വ്യാപാരം നടത്തുന്നത്. യു.എസ് ഫ്യൂച്ചേർസ് മൂന്ന് ശതമാനം ഉയർന്നു.
പാക്കിസ്ഥാൻ വിപണിക്ക് ചരിത്ര മുന്നേറ്റം
പാക്കിസ്ഥാനിലെ പ്രധാന സൂചികയായ കറാച്ചി സ്‌റ്റോക്ക് എക്‌സ്ചേഞ്ച് ഇന്നലെ 12,000 പോയിന്റ് റെക്കാഡ് മുന്നേറ്റം നടത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം നിറുത്തിവച്ചു. ഇറാൻ യുദ്ധം അവസാനിച്ചതോടെ നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങികൂട്ടിയതാണ് നേട്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |