SignIn
Kerala Kaumudi Online
Saturday, 25 April 2026 4.33 AM IST

മൂർത്തിട്ട - മുക്കാത്താരി റോഡ് നിർമ്മാണം പുരോഗതിയിൽ

Increase Font Size Decrease Font Size Print Page
moorthitta-mukkathari

മാന്നാർ: ഏറെ വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട്, മാന്നാർ പാവുക്കര മൂർത്തിട്ട - മുക്കാത്താരി റോഡിന്റെ പുനർ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അപ്പർ കുട്ടനാടൻ മേഖലയായ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തിലെ

ഒന്നുമുതൽ നാലുവരെയുള്ള വാർഡുകളിലൂടെ കടന്നുപോകുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിലൂടെയുള്ള നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന പ്രദേശത്തിന്റെ ഏക ആശ്രയമായ പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂന്നുമീറ്റർ മാത്രം വീതിയുള്ള മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട്, വിവിധ രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും നിരവധി പ്രതിഷേധ സമരങ്ങളാണ് നടത്തിയിട്ടുള്ളത്.

വീതികൂടും,​ സംരക്ഷണഭിത്തി ഉയരും

# റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ രണ്ട് വർഷം മുമ്പാണ് അനുവദിച്ചത്. തുടർന്ന് സംഘാടക സമിതി രൂപീകരിച്ച് 2024 മാർച്ച് 12 ന് മന്ത്രി സജി ചെറിയാൻ നിർമ്മാണോദ്‌ഘാടനവും നടത്തി. എന്നാൽ,​ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാൻ കഴിഞ്ഞില്ല

# കരാറേറ്റെടുത്ത മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് പിൻമാറിയതോടെ അനിശ്ചിതത്വത്തിലായ റോഡിന്റെ നിർമ്മാണത്തിനായി സജി ചെറിയാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് കരാർ ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റി മുന്നോട്ട് വന്നത്

# എസ്‌റ്റിമേറ്റ് പരിഷ്കരിച്ച് 19,02,39,405 രൂപ ടെൻഡർ അനുവദിച്ച് സർക്കാർ ഉത്തരവായതിനെ തുടർന്ന് നിർമ്മാണത്തിന് വഴി തെളിയുകയായിരുന്നു. 4.5 കിലോമീറ്റർ ദൈർഘ്യമുളള ബണ്ട് റോഡ് വീതികൂട്ടി ഇരുവശവും സംരക്ഷണ ഭിത്തികെട്ടി കോൺക്രീറ്റ് ചെയ്യാനാണ് കരാർ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.