
തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കൗതുകക്കാഴ്ചയായി ഒരേ കൂരയിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ. എരൂർ മാരംകുളങ്ങര ക്ഷേത്രത്തിന് സമീപം വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾക്കിടയിലും ഐക്യത്തിന്റെ സന്ദേശവുമായി മൂന്ന് പാർട്ടികളും ചേർന്ന് ഒരുക്കിയിരിക്കുന്ന ബൂത്ത് ശ്രദ്ധേയമായി.
മായ പ്രിന്റേഴ്സിന്റെ കെട്ടിടത്തിലാണ് പാർട്ടികൾ താത്ക്കാലികമായി സംയുക്ത ബൂത്ത് നിർമ്മിച്ചിരിക്കുന്നത്. കാർത്യാനി മെമ്മോറിയൽ സ്കൂളിൽ വോട്ട് ചെയ്യുന്ന ജനാധിപത്യ വിശ്വാസികൾക്ക് സൗകര്യം ഒരുക്കുന്നതിനായാണ് ഈ സംയുക്ത ബൂത്ത്. വോട്ടർമാർക്ക് ഇവിടെ നിന്ന് വോട്ടേഴ്‌സ് സ്ലിപ്പ് വാങ്ങി സമീപത്തെ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്താം.
സാധാരണയായി രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്ത ബൂത്തുകൾ സ്ഥാപിക്കുന്നതാണ് പതിവ്. എന്നാൽ എരൂരിൽ സൗഹൃദവും സഹകരണവും മുൻനിറുത്തി ഒരേ കൂരയിൽ ബൂത്തുകൾ ഒരുക്കിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |