
ചാരുംമൂട് :കല്യാണ ദിവസം കന്നിവോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജിൻസി. ചാരുംമൂട് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ 114 -ാം നമ്പർ പിങ്ക് പോളിംഗ് സ്റ്റേഷനിലാണ് ജിൻസി വോട്ടു രേഖപ്പെടുത്തിയത്. കരിമുളയ്ക്കൽ ജിൻസി ഭവനം ജേക്കബ് ചെറിയാന്റെയും സുമ ജേക്കബിന്റെയും മകളായ ജിൻസിയും പൂന സ്വദേശി ജയേഷിന്റെ മകൻ സന്ദേഷും ഇന്നലെ രാവിലെ 11.30 ന് കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ചാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകൾക്കു ശേഷം വൈകിട്ട് 4 മണിയോടെ സന്ദേഷിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ജിൻസി പോളിംഗ് ബൂത്തിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |