SignIn
Kerala Kaumudi Online
Wednesday, 20 May 2026 11.13 PM IST

ട്രാഫിക് ചെല്ലാൻ 'ചതിച്ചു'; ബൈക്ക് മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ

arrest

ഹൈദരാബാദ്: മൂന്ന് മാസം മുൻപ് മോഷണം പോയ സ്‌കൂട്ടർ കണ്ടെത്താൻ ഉടമയെ സഹായിച്ചത് ട്രാഫിക് പൊലീസ് അയച്ച ചെല്ലാൻ. നിയമലംഘനം നടത്തിയ കള്ളന്റെ ചിത്രം അടക്കമുള്ള ചെല്ലാൻ ലഭിച്ചതോടെയാണ് ഉടമയ്ക്ക് തന്റെ വാഹനം കണ്ടെത്താൻ കഴിഞ്ഞത്.


കഴിഞ്ഞ ജനുവരി 24നായിരുന്നു ഹൈദരാബാദ് സ്വദേശിയായ ഫൈസൽ റഹ്മാന്റെ സ്‌കൂട്ടർ മോഷണം പോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വാഹനത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് ഫൈസലിന്റെ ഫോണിലേക്ക് ഒരു ട്രാഫിക് ചെല്ലാന്റെ സന്ദേശം എത്തി. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശമായിരുന്നു അത്.

ചെല്ലാനിലെ ചിത്രം പരിശോധിച്ച ഫൈസൽ ഞെട്ടിപ്പോയി. കാണാതായ തന്റെ സ്‌കൂട്ടറിൽ ഒരു യുവാവ് പോകുന്ന ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു. ഫൈസൽ ഉടൻ തന്നെ ഹൈദരാബാദ് സിറ്റി പൊലീസിനെയും ട്രാഫിക് പൊലീസിനെയും ടാഗ് ചെയ്തുകൊണ്ട് ചെല്ലാനിലെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. പോസ്റ്റ് വൈറലായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വിവരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മോഷ്ടാവിനെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ചെല്ലാൻ ലഭിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വ്യാഴാഴ്ചയോടെ വാഹനം കണ്ടെത്തുകയും ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായ ആൾ തന്നെയാണോ മോഷണം നടത്തിയത് അതോ മോഷ്ടിച്ച വാഹനം ഇയാൾ വിലയ്ക്ക് വാങ്ങിയതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.


വാഹനം വീണ്ടെടുക്കാൻ കഴിഞ്ഞതിൽ ഫൈസൽ പൊലീസിന് നന്ദി അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ച് വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയിയൽ ഉയർന്നത്. ഒരു വാഹനം മോഷണം പോയി പൊലീസിൽ പരാതി നൽകിയിട്ടും ട്രാഫിക് സിസ്റ്റത്തിൽ അത് അപ്‌ഡേറ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നാണ് പലരും ചോദിക്കുന്നത്. മോഷണം പോയ വാഹനങ്ങളുടെ പേരിൽ യഥാർത്ഥ ഉടമയ്ക്ക് പിഴ ഈടാക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പലരുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, THEFT, TRAFFIC, E-CHALLAN, VEHICLE THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360