ആലപ്പുഴ: സാക്ഷരതാമിഷന്റെ ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് സാക്ഷരത, തുടർവിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രായോഗിക പരിചയം നൽകുകയാണ് ഇന്റേൺഷിപ്പിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ല സാക്ഷരതാമിഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന ബിരുദ /ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. alp. literacy@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04772252095. അവസാനതീയതി 16.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |