
ചാരുംമൂട് : പോളിംഗ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ ഹരിത കർമ്മസേനാംഗങ്ങളെ പൊലീസ് ഇറക്കിവിട്ടതായി പരാതി. പോളിംഗ്സ്റ്റേഷനുകളിലെ മാലിന്യം നീക്കാൻ
ഗ്രാമപഞ്ചായത്തിൽ നിന്ന് ഹരിതകർമ്മ സേനയെയാണ് നിയോഗിച്ചത്.
എന്നാൽ, താമരക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണനാകുഴി ഗവ.എൽ.പി.എസ്, വേടര പ്ലാവ് ഗവ.എൽ.പി.എസ്, കൊട്ടയ്ക്കാട്ടുശ്ശേരി എൻ.എസ്.എസ് കരയോഗം, പ്രസിഡൻസി സ്‌കൂൾ തുടങ്ങിയ പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് ഹരിതകർമ്മ സേന അംഗങ്ങളെ നിങ്ങൾക്കിവിടെ കാര്യമില്ലെന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കിവിട്ടതായി ജില്ലാ ഹരിതമിഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് നടപടിക്കെതിരെ ഹരിത കർമ്മ സേനാംഗങ്ങൾ
താമരക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഹരിത കർമ്മസേന കൺസോഷ്യം പ്രസിഡന്റ് ജലജ, സെക്രട്ടറി ഗിരിജ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |