
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്യുട്ടീവ് ഡയറക്ടർ അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി സംരക്ഷണ പ്രസ്ഥാനമായ വൻതാര ഗുജറാത്തിലെ ജാംനഗറിൽ പുതിയ സർവകലാശാല ആരംഭിച്ചു. വന്യജീവി സംരക്ഷണവും വെറ്ററിനറി സയൻസും മാത്രം കൈകാര്യം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സർവകലാശാലയാണിത്. മൃഗക്ഷേമം, ശാസ്ത്രീയ പുരോഗതി, വന്യജീവി സംരക്ഷണത്തിന്റെ ഭാവി എന്നിവയ്ക്കാണ് ഊന്നൽ. വെറ്ററിനറി മെഡിസിൻ, കൺസർവേഷൻ, വൈൽഡ് ലൈഫ് കെയർ എന്നീ മേഖലകളിൽ ഭാവി നേതാക്കളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഭാരതത്തിന്റെ പൗരാണിക വിജ്ഞാന പാരമ്പര്യവും ആധുനിക വിദ്യാഭ്യാസ രീതികളും സമന്വയിപ്പിച്ചാണ് പാഠ്യപദ്ധതി ഒരുക്കുന്നത്.
വിശ്വവിഖ്യാതമായ പ്രാചീന നളന്ദ സർവകലാശാലയുടെ മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സർവകലാശാല രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അനന്ത് അംബാനി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പുൽമേടുകൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ, ഹിമാലയൻ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണും വെള്ളവും കല്ലുകളും ഉപയോഗിച്ചാണ് സർവകലാശാലയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |