കൊല്ലം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ 30 നകം യൂണിറ്റ് തല പൊതുയോഗവും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ജില്ലാ വ്യാപാര ഭവനിൽ ചേർന്ന ഭാരവാഹികളുടെ യോഗം സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.സിദ്ദീഖ് മണ്ണാന്റയ്യം അദ്ധ്യക്ഷനായി. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് റൂഷ.പി.കുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറൽ സെക്രട്ടറി സുധീർ കാട്ടിത്തറയിൽ സ്വാഗതവും യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ രമ്യ ട്രിക്സ് നന്ദിയും പറഞ്ഞു. ഹരികുമാർ ചേനങ്കര, എസ്.ഷംസുദ്ദീൻ വെളുത്ത മണൽ, നിഹാർ വേലിയിൽ, എസ്.രാജു, ഗിരിജ, ശ്രീതാ മോൾ, കവിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |