
കൊല്ലം: കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് നടത്തുന്ന അവധിക്കാല ജില്ലാതല പരിശീലനം കൊല്ലത്ത് ആരംഭിച്ചു. ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന ഗ്രൗണ്ടിലാണ് ക്യാമ്പ്. ആൺകുട്ടികളിൽ മൂന്നര വയസുള്ള എ.ജെ.ദ്രുവ് യാദവും പെൺകുട്ടികളിൽ നാലര വയസുള്ള ഇസാ റുഹിയുമാണ് പ്രായം കുറഞ്ഞ താരങ്ങൾ. അസോസിയേഷന്റെ അംഗീകൃത പരിശീലകരാണ് നേതൃത്വം നൽകുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മറ്റിടങ്ങളിലെ പരിശീലനം 19ന് തുടങ്ങും. ഫോൺ: 9447230830. ലോകാരോഗ്യദിനത്തിൽ റോളർ സ്കേറ്റിംഗ് ക്ലബ് സ്കേറ്റിംഗ് റാലി നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |