
കൊട്ടാരക്കര: നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 9ന് കൊട്ടാരക്കര കോടതി സമുച്ചയത്തിൽ മെഗാ അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീർപ്പാക്കാവുന്ന കേസുകൾ, നഷ്ടപരിഹാര കേസുകൾ, കോടതയുടെ പരിഗണനയിൽ വന്നിട്ടില്ലാത്ത ബാങ്ക് വായ്പാ കുടിശ്ശിക തർക്കം, രജിസ്ട്രേഷൻ വകുപ്പിലെ ഭൂമി ന്യായവില കേസ്, വ്യക്തികൾ തമ്മിലുള്ള തർക്കം, സർക്കാർ വകുപ്പുകൾ മറ്റു സേവന ദാതാക്കൾക്കെതിരെയുള്ള പരാതികൾ എന്നിവ പരിഗണിക്കും. പരാതികൾ 25ന് വൈകിട്ട് 6ന് മുമ്പായി കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ ലഭിക്കണം. ഫോൺ: 8075670019.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |