
ചേർത്തല:കുട്ടികളുടെ വേനലവധിക്കാലം സർഗ്ഗാത്മകമാക്കുന്നതിനായി തണ്ണീർമുക്കം കരിക്കാട് എ.കെ.ജി. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചിത്രരചന വെക്കേഷൻ ക്ലാസ് ആരംഭിച്ചു.കെ.എൻ.ചക്രപാണി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ബി.ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.പ്രകാശൻ,വൈസ് പ്രസിഡന്റ് സിന്ധു വിനു,ജോയിന്റ് സെക്രട്ടറി കെ.ശിവദാസൻ എന്നിവർ സംസാരിച്ചു.
ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രവൃത്തിദിവസങ്ങളിൽ ക്ലാസുകൾ തുടരും. ചിത്രരചനയിൽ താല്പര്യമുള്ള കൂടുതൽ കുട്ടികൾക്ക് ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം.ഫോൺ: 9495229426, 9497175130.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |