SignIn
Kerala Kaumudi Online
Monday, 13 April 2026 4.00 AM IST

ഓർഗാനിക് ബി.പി.എസിന് രാജ്യാന്തര പുരസ്കാരം.

Increase Font Size Decrease Font Size Print Page
organic

കൊച്ചി: ഐ.എ.എ ഒലിവ് ക്രൗൺ അവാർഡിൽ പ്രമുഖ ബ്രാൻഡ് കൺസൾട്ടൻസിയായ ഓർഗാനിക് ബി.പി.എസ് ‘ഇന്റർനാഷണൽ ഗ്രീൻ ക്യാമ്പെയ്ൻ ഒഫ് ദി ഇയർ’ പുരസ്കാരം നേടി. ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ഐ.എ.എ) ഇന്ത്യ ചാപ്‌റ്ററിന്റെ മുംബയിലെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി. ഗ്രീൻസ്റ്റോം ഗ്ലോബൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിനായി ഓർഗാനിക് ബി.പി.എസ് തയ്യാറാക്കിയ ആഗോള ക്യാമ്പെയ്‌നാണ് നേട്ടമായത്. ലോകമെമ്പാടുമുള്ള 177 രാജ്യങ്ങളിൽ നിന്നായി 14,513 ഫോട്ടോഗ്രാഫർമാർ പങ്കെടുത്ത ക്യാമ്പെയ്ൻ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചെന്ന് ഓർഗാനിക് ബി.പി.എസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണൻ പറഞ്ഞു.

2009ൽ ആരംഭിച്ച ഗ്രീൻസ്റ്റോം പരിസ്ഥിതി സംരംക്ഷണവും യുവജന പങ്കാളിത്തവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഗോള വേദിയാണ്.

പരിസ്ഥിതി വെല്ലുവിളികളെ മനുഷികമായി അവതരിപ്പിച്ച് സമൂഹങ്ങളെ ബന്ധിപ്പിക്കുകയും പൊതുചർച്ചക്കും പ്രവർത്തനത്തിനും പ്രചോദനം നൽകുകയുമാണ് ഗ്രീൻസ്റ്റോം ഗ്ലോബൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് അസോസിയേറ്റ് ഫെസ്റ്റിവൽ ഡയറക്ടർ അവിനാശ് അശോക് പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.