
തൊടുപുഴ : മലബാർ ഗോൾഡിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക് , മലബാർ ഗോൾഡ് റീട്ടെയിൽ ഓപ്പറേഷൻ ഹെഡ് (കേരള) ആർ. അബ്ദുൾ ജലീൽ, ഹെഡ് മാനേജ്‌മെന്റ് എം പി സുബൈർ , സോണൽ ഹെഡ് (സൗത്ത് കേരള) എം പി ജാഫർ , ഷോറൂം ഹെഡ് ജെറാൾഡ് മാനുവൽ തുടങ്ങിയവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ആകർഷകവുമായ രീതിയിൽ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിനായി അത്യാധുനിക ഇന്റീരിയർ ഡിസൈനിലാണ് ഷോറൂമിന്റെ നവീകരണം.
പരമ്പരാഗത ആഭരണ ശൈലികൾക്കൊപ്പം ആധുനിക ഡിസൈനുകളും ഇഷ്ടപ്പെടുന്ന കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |