SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.33 PM IST

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

Increase Font Size Decrease Font Size Print Page
rbi

റിസർവ് ബാങ്ക് സ്വർണം വാങ്ങുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ റിസർവ് ബാങ്ക് വീണ്ടും വിദേശ നാണയ ശേഖരം ഉയർത്തുന്നു. ഏപ്രിൽ മുന്നിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 906.3 കോടി ഡോളർ വർദ്ധിച്ച് 69,712.1 കോടി ഡോളറിലെത്തി. കഴിഞ്ഞ വാരങ്ങളിൽ വിദേശ നാണയ ശേഖരത്തിൽ കനത്ത ഇടിവുണ്ടായിരുന്നു. മാർച്ച് 27ന് അവസാനിച്ച വാരത്തിൽ 1,028.8 കോടി ഡോളർ ഇടിഞ്ഞ് വിദേശ നാണയ ശേഖരം 68,805.8 കോടി ഡോളറിലെത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലും സ്വർണ വിലയിലും കനത്ത ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഏപ്രിൽ ആദ്യ വാരത്തിൽ വിദേശ നാണയ ശേഖരം ഉയരുന്നത്. ഫെബ്രുവരി 27ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരമായ 72,849.4 കോടി ഡോളർ വരെ എത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് വിപണി ഇടപെടൽ ഊർജിതമാക്കിയിരുന്നു.

വിദേശ കറൻസികളുടെ മൂല്യം ഉയർന്നു

വിദേശ നാണയ ശേഖരത്തിലെ പ്രധാന ഘടകമായ യൂറോ, യെൻ, ഫ്രാങ്ക് തുടങ്ങിയവയുടെ മൂല്യം 178.4 കോടി ഡോളർ വർദ്ധനയോടെ 55,285.6 കോടി ഡോളറിലെത്തി.

സ്വർണം വാങ്ങി റിസർവ് ബാങ്ക് റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ മൂല്യം അവലോകന കാലയളവിൽ 722.1 കോടി ഡോളർ ഉയർന്ന് 12,074.2 കോടി ഡോളറായി,

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.