അഞ്ചൽ: കോൺഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രന്റെ രക്തസാക്ഷി ദിനാചരണം കോൺഗ്രസ് ഏരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. നെട്ടയം കോണത്തുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പുനലൂരിലെ യു.ഡി.എഫ് സ്ഥാനർത്ഥി നൗഷാദ് യൂനിസ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, പി.ബി.വേണുഗോപാൽ, എസ്.ഇ.സഞ്ജയ്ഖാൻ, കോൺഗ്രസ് അഞ്ചൽ ബ്ളോക്ക് പ്രസിഡന്റ് സി.ജെ.ഷോം, മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്, നെട്ടയം സുജി, ഷഹീർ അഞ്ചൽ, പത്തടി സുലൈമാൻ, ഷെരീഫ്, സത്യരാജൻ, മൻസൂർ, ഷെറഫുദ്ദീൻ, അപ്സര ഷാജി, നാസർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |