അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തിരിക്കുന്നത് മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ 202-ാം ബൂത്തിൽ. ഇല്ലിത്തോട് ഗവ. യു.പി. സ്കൂൾ ബൂത്തായ ഇവിടെ 897 പേർ വോട്ട് രേഖപ്പെടുത്തി. 1161 വോട്ടർമാരുള്ള ഈ ബൂത്തിൽ 441 പുരുഷൻമാരും 456 വനിതകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവാളുകൾ വോട്ട് ചെയ്തിരിക്കുന്നത് കറുകുറ്റി പഞ്ചായത്തിലെ 15-ാം ബൂത്തിലാണ്. കറുകുറ്റി സെന്റ് തോമസ് യു.പി. സ്കൂൾ ബൂത്തായ ഇവിടെ 269 പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 376 വോട്ടർമാരാണ് ആകെയുള്ളത്. 131 പുരുഷൻമാരും 138 വനിതകളും വോട്ട് ചെയ്തു. അങ്കമാലി മണ്ഡലത്തിൽ വനിതാ വോട്ടർമാരാണ് കൂടുതൽ. ആകെയുള്ള 86393 വനിതാ വോട്ടർമാരിൽ 65074 പേർ വോട്ട് രേഖപ്പെടുത്തി. പുരുഷ വോട്ടർമാർ 84010 പേരാണ്. ഇതിൽ 63779 പേർ വോട്ട് ചെയ്തു. ഒരു ട്രാൻസ്‌ജെൻഡർ അടക്കം 170404 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 128853 പേർ 217 ബൂത്തുകളിലായി വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ കണക്കനുസരിച്ച് 75.62 ശതമാനമാണ് അങ്കമാലി മണ്ഡലത്തിലെ പോളിംഗ്. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞിട്ടുണ്ട്. 2021ൽ 78.16 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് നടന്നിരിക്കുന്നത് അങ്കമാലിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |