
കളമശേരി: ഹോമിയോപ്പതിയിൽ ഗുണമേന്മയുള്ള എം.ഡി. ഡിസർട്ടേഷനുള്ള സി.സി. ആർ.എച്ച് സ്കോളർഷിപ്പ് നേടി ഡോ. വിനീത് എസ്.നായർ. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ലോക ഹോമിയോപ്പതി ദിന ആഘോഷ ചടങ്ങിൽ ഹോമിയോപ്പതിയിലെ പി.ജി ഗവേഷണത്തിലെ മികവിന് അംഗീകാരമായി സി.സി. ആർ.എച്ച് ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശിക്കിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാധവും ചടങ്ങിൽ പങ്കെടുത്തു. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപ്പതി എന്നിവർ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |