തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലും ഓഫ് ക്യാമ്പസുകളിലും യു.ജി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും സെക്കന്ററി ഒന്നാം വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ദേശീയതല പ്രവേശനോത്സവം 'അൽ ഇഫ്തിതാഹിന്റെ' ഉദ്ഘാടനം ദാറുൽഹുദാ ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി ദാറുൽഹുദായിലേക്കും ഹിഫ്ള് കോളേജിലേക്കുമുള്ള വിദ്യാർത്ഥികളുടെ പഠനാരംഭം നിർവഹിച്ചു. ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണം നടത്തി. 5,318 അപേക്ഷകരിൽ നിന്ന് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെ 1,364 പേരാണ് ദാറുൽഹുദാ സംവിധാനത്തിലേക്കായി തിരഞ്ഞെടുക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |