അഞ്ചാലുംമൂട് : തൃക്കടവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. ദിവാകരന്റെ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ച് തൃക്കടവൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. തൃക്കടവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി പ്രസാദ് നാണപ്പൻ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. ഗോപകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പ്രാക്കുളം സുരേഷ്, ഡി. ഗീതകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ വില്യം ജോർജ്, ഓമനക്കുട്ടൻ പിള്ള, പെരിനാട് മോഹൻ, കൗൺസിലർമാരായ തൃക്കടവൂർ അജിത്, ധന്യ രാജു, റീജ സുഗുണൻ, ഡിജോ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |