
കൊച്ചി: ജനാധിപത്യത്തിലെ അധികാര വികേന്ദ്രീകരണത്തെ പുനർനിർണയിക്കുന്ന ചരിത്രപരമായ മാറ്റമാണ് നിയമനിർമ്മാണ സഭകളിൽ 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാനുള്ള ബില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ലോക്‌സഭയിലെ 543 സീറ്റിൽ 78 വനിത എം.പിമാരാണുള്ളത്. 14 ശതമാനം. സീറ്റുകൾ 816 ആകുമ്പോൾ 273 സ്ത്രീകൾക്കായി മാറ്റിവയ്‌ക്കപ്പെടും. കേരളത്തിൽ ഒമ്പത് ശതമാനമാണ് പ്രാതിനിധ്യം. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിൽ നയരൂപീകരണ മേഖലയിൽ ഉൾപ്പെടെ സമഗ്ര ജനാധിപത്യ പ്രക്രിയയിൽ വനിതാ പങ്കാളിത്തം വർദ്ധിക്കേണ്ടത് അനിവാര്യമാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് സിന്ധുമോൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ റാണി ഷൈൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |