SignIn
Kerala Kaumudi Online
Monday, 11 May 2026 8.05 AM IST

സ്ഥാപക ദിനത്തിൽ പുതിയ ഉത്പ്പന്നങ്ങളുമായി പി.എൻ.ബി

Increase Font Size Decrease Font Size Print Page
pnb

ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) 132-ാം സ്ഥാപക ദിനം ഡൽഹിയിലെ യശോഭൂമിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി 22 പുതിയ ബാങ്കിംഗ് ഉത്പ്പന്നങ്ങൾ പുറത്തിറക്കി. ഒരു നൂറ്റാണ്ടിലേറെയായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ബാങ്ക് നൽകുന്ന സേവനങ്ങളും കരുത്തും അനുസ്മരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ബാങ്കിന്റെ അഭിമാനകരമായ യാത്രയിൽ പങ്കാളികളായ പി.എൻ.ബി കുടുംബാംഗങ്ങളെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അശോക് ചന്ദ്ര അഭിനന്ദിച്ചു. ബാങ്കിന്റെ പൈതൃകത്തെ ആദരിക്കുന്നതിനൊപ്പം ഡിജിറ്റൽ യുഗത്തിലെ നൂതനമായ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. ഡി.എഫ്.എസ് സെക്രട്ടറി എം. നാഗരാജു, സ്‌പെഷ്യൽ സെക്രട്ടറി സഞ്ജയ് ലോഹിയ, അഡീഷണൽ സെക്രട്ടറി ഹരിഹർ മിശ്ര എന്നിവരും പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360