കരുനാഗപ്പള്ളി :ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത് ബീച്ച് വികസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി നഗരവുമായി ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന വെള്ളനാതുരുത്തിൽ തെരുവ് വിളക്കുകളും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ചാൽ കരുനാഗപ്പള്ളിയിലും പരിസരങ്ങളിലുമുള്ളവർക്ക് സായാഹ്നങ്ങൾ സന്തോഷകരമാക്കാനാവും. ഗ്രാമപഞ്ചായത്തും ജില്ലാപഞ്ചായത്തും സർക്കാരും ഐ.ആർ.ഇയും കൈകോർത്തുകൊണ്ട് വെള്ളനാതുരുത്ത് ബീച്ചിന്റെ വികസനം യാഥാർത്ഥ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. വർഗ്ഗീസ് മാത്യു കണ്ണാടിയിൽ, നാസർ പോച്ചയിൽ, വി.കെ. രാജേന്ദ്രൻ, വി. ബാബു നൗഷാദ് തേ വറ, പി.വി. ബാബു, റഷീദ് പതുവീട്, പാപ്പച്ചൻ വടക്കയത്ത്, അനിൽ തോപ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |