കൊല്ലം: വി.സാംബശിവന്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വി.സാംബശിവൻ ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനവും കഥാപ്രസംഗ അർച്ചനയും സംഘടിപ്പിക്കും. ഏപ്രിൽ 19ന് വൈകിട്ട് 3.30ന് കടപ്പാക്കട സ്‌പോട്‌സ് ക്ലബ് ഹാളിലാണ് പരിപാടി. ഡോ.വസന്തകുമാർ സാംബശിവൻ 'ഇസബെല്ല' എന്ന കീറ്റ്‌സിന്റെ കാവ്യകൃതിക്ക് കഥാപ്രസംഗഭാഷ്യം നൽകി അർച്ചന ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.രതിന്ദ്രൻ അദ്ധ്യക്ഷനാവും. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ, എസ് സുദേവൻ, ബീന സജീവ് എന്നിവർ സംസാരിക്കും. കേരള സംഗീത നാടക അക്കാഡമി പുരസ്കാരം നേടിയ കഥാപ്രസംഗകരായ നരിക്കൽ രാജീവ്, ആര്യാട് വല്ലഭദാസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |