SignIn
Kerala Kaumudi Online
Saturday, 25 April 2026 8.14 PM IST

മെരുവമ്പായിയിൽ വീടിന് നേരെ ബോംബേറ് പൊട്ടാത്തതിൽ ദുരന്തം ഒഴിവായി

Increase Font Size Decrease Font Size Print Page
bomb

കൂത്തുപറമ്പ്: മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം പൊയിൽ വളപ്പിൽ മസ്ഹർ വീട്ടിൽ സുഹറയുടെ വീടിന് നേരെ ബോംബേറ്. എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതിനാൽ ദുരന്തം ഒഴിവായി. എറിഞ്ഞ ബോംബ് തട്ടിയ ഭാഗത്തെ ജനൽഗ്ളാസ് തക‌ർന്ന നിലയിലാണ്.
ബോംബ് തട്ടിയ ഭാഗത്തെ ജനൽ ഗ്ലാസുകൾ തകർന്നു
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഓടെയാണ് സംഭവം.ഈ സമയത്ത് സുഹറയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സുഹറയുടെ ഭർത്താവ് അബ്ദുൾ ലത്തീഫ് ജോലി ആവശ്യത്തിന് കർണാടകയിലായിരുന്നു .
വിവരമറിഞ്ഞ് കൂത്തുപറമ്പ് എ.സി.പി സിബി ടോമിന്റെനേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി
ബൈക്കിലെത്തിയ രണ്ട് അംഗ സംഘമാണ് ബോംബെറിഞതെന്നാണ് സംശയിക്കുന്നത്.ഇവരുടെ ദൃശ്യം സി സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്
സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ഇത്തരത്തിൽ അക്രമത്തിന് ഒരുങ്ങിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.സന്ധ്യലക്ഷ്മി പൊലീസിനോട് ആവശ്യപ്പെട്ടു.അക്രമികൾക്ക് വീടു മാറിയതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.