
ആലുവ: ഒഴിഞ്ഞ പറമ്പുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ആലുവ ശിവരാത്രി മണപ്പുറത്തെ കുട്ടിവനത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾ ഉയരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി.
ആലുവ എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന. 243 സെന്റിമീറ്റർ വലുപ്പമുള്ള കഞ്ചാവുചെടിയാണ് കണ്ടെത്തിയത്. ഏതാനും മാസങ്ങൾക്കിടെ നിരവധി കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. മണപ്പുറത്ത് ആളുകൾ അധികം എത്താത്ത ഭാഗങ്ങളിൽ വിത്തുകൾ പാകി കഞ്ചാവ് മുളപ്പിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.എസ്. പ്രശാന്ത്, സിവിൽ എക്‌സൈസ് ഓഫീസർ രാഹുൽ കെ. ബാബു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |