പൊൻകുന്നം: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള ചെല്ലാനുകളുടെ പിഴ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കുന്ന പദ്ധതി ആംനസ്റ്റി സ്‌കീം ഏപ്രിൽ 30ന് അവസാനിക്കും. 31 12 2024ന് മുൻപ് മോട്ടോർ വാഹനവകുപ്പും, പോലീസും ചുമത്തിയ ചെല്ലാനുകൾക്കാണ് ഈ ആനുകൂല്യം. tthps://services.{m.kerala.gov.in എന്ന് വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകി സ്‌കീം ഉപയോഗപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സബ് ആർ.ടി. ഓഫീസിൽ ഏപ്രിൽ 20 മുതൽ 25 വരെ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മെഗാ ഇ ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. പിഴ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ഈ സ്‌കീം ഉപയോഗപ്പെടുത്തണമെന്ന് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |