കൊല്ലം: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) ശ്രീനാരായണ കോളേജ് കൊല്ലം, ശ്രീ നാരായണ വനിത കോളേജ് കൊല്ലം ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ' ഓറിയന്റേഷൻ ഓൺ എഫ്.വൈ.യു.ജി.പി ഇന്റേൺഷിപ്പ് ' എന്ന വിഷയത്തിൽ അദ്ധ്യാപകർക്ക് എൻ. ഉസാമ (പ്രൊജക്റ്റ് കോ ഓർഡിനേറ്റർ, കെൽട്രോൺ, ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷൻ സെൽ) ഗൂഗിൾ മീറ്റിംഗ് വഴി ട്രെയിനിംഗ് നൽകി. എ.കെ.പി.സി.ടി.എ കൊല്ലം എസ്.എൻ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് ഡോ.നിത്യ പി.വിശ്വം അദ്ധ്യക്ഷയായി. ബ്രാഞ്ച് സെക്രട്ടറി പി.ജെ. അർച്ചന സ്വാഗതവും കൊല്ലം എസ്.എൻ വനിതാ കോളേജ് ബ്രാഞ്ച് സെക്രട്ടറി സുജ കരപ്പാത്തു നന്ദിയും പറഞ്ഞു. 100 ഓളം അദ്ധ്യാപകർ ക്ലാസിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |