SignIn
Kerala Kaumudi Online
Tuesday, 12 May 2026 3.32 PM IST

ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍? തിരക്കിട്ട ആലോചനകളില്‍ ബിസിസിഐ

Increase Font Size Decrease Font Size Print Page
bcci

മുംബയ്: തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ ആളെത്തിയേക്കും. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളെ ശുബ്മാന്‍ ഗില്ലും ട്വന്റി 20 ടീമിനെ സൂര്യകുമാര്‍ യാദവുമാണ് നയിക്കുന്നത്. കഴിഞ്ഞ മാസം അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തുവെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


2024ല്‍ രോഹിത് ശര്‍മ്മ വിരമിച്ചതിന് ശേഷം നായക സ്ഥാനത്ത് എത്തിയ സൂര്യയുടെ കീഴില്‍ ഒരു പരമ്പര പോലും തോറ്റിട്ടില്ല ഇന്ത്യ. എന്നാല്‍ നായകനെന്ന നിലയില്‍ തിളങ്ങുമ്പോഴും ബാറ്റര്‍ എന്ന നിലയില്‍ സൂര്യയുടെ പ്രകടനം കാലങ്ങളായി മോശമാണ്. ഇടയ്ക്ക് ഫോമിലേക്ക് തിരികെ എത്തുന്നതിന്റെ സൂചനകള്‍ കണ്ടെങ്കിലും ഐപിഎല്ലില്‍ ഉള്‍പ്പെടെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് സ്‌കൈ.


ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും വൈഭവ് സൂര്യവംശി ഉള്‍പ്പെടെയുള്ള ഒരുപിടി താരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നത് സൂര്യക്ക് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. സമീപഭാവിയില്‍ ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സൂര്യയുടെ നായകസ്ഥാനം നഷ്ടമാകും. ഐപിഎല്ലില്‍ തുടര്‍ച്ചയായി നായകമികവ് പുറത്തെടുക്കുകയും ബാറ്റിംഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്ന ശ്രേയസ് അയ്യര്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖനാണ്.

മലയാളി താരം സഞ്ജു സാംസണിന്റെ പേരും പരിഗണനയിലുണ്ട്. സ്ഥിരമായി പരിക്കിന്റെ പിടിയിലാകുന്നതാണ് ശ്രേയസ് അയ്യര്‍ നേരിടുന്ന വെല്ലുവിളി. 2028ലെ ഒളിമ്പിക്‌സില്‍ സൂര്യ തന്നെ ടീമിനെ നയിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. വരാനിരിക്കുന്ന പരമ്പരകളിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാകും തുടര്‍നീക്കങ്ങള്‍. ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് പര്യടനങ്ങള്‍ സൂര്യയക്ക് നിര്‍ണായകമാകും.

TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360