
കൊച്ചി: ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ പുതുക്കിയ ടൈഗൺ എസ്.യു.വി രാജ്യത്ത് അവതരിപ്പിച്ചു. പുതിയ മോഡലിൽ ഏകദേശം 40 അപ്ഡേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒമ്പത് നിറങ്ങളിലുള്ള ഓപ്ഷനുകളും ലഭ്യമാണ്. 1.0 ലിറ്റർ ടി.എസ്.ഐ പെട്രോൾ എൻജിനോടൊപ്പം പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടുത്തിയതിലൂടെ മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു. കൂടാതെ, മൂന്ന് വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വരെ ഉപയോഗത്തിനായി 75 ശതമാനം റെസിഡ്യുവൽ വാല്യൂ ഉറപ്പുനൽകുന്ന അഷ്വേർഡ് ബൈബാക്ക് പദ്ധതിയും കമ്പനി അവതരിപ്പിച്ചു. ഈ ഓഫർ മേയ് 31 വരെ ബുക്കിംഗ് ചെയ്യുന്നവർക്കാണ് ലഭിക്കുക. കൂടുതൽ ഫീച്ചറുകളും സുരക്ഷയും മികച്ച മൂല്യവും നൽകുന്നതാണ് പുതുക്കിയ ടൈഗൺ എന്ന് ബ്രാൻഡ് ഡയറക്ടർ നിതിൻ കോഹ്ലി അറിയിച്ചു.
വില(എക്‌സ്-ഷോറൂം)
₹10.99 ലക്ഷം മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |