SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.13 PM IST

ചൂടേറുന്നു, ജില്ലയിൽ ഉഷ്ണതരംഗ സാദ്ധ്യത

Increase Font Size Decrease Font Size Print Page

രണ്ട് ഡിഗ്രി വരെ ചൂട് കൂടും

​കൊല്ലം: ജി​ല്ലയി​ൽ വരും ദി​വസങ്ങളി​ൽ താപനി​ല രണ്ട് ഡി​ഗ്രി​യി​ലേറെ കൂടാൻ സാദ്ധ്യതയെന്ന് കാലാവസ്ഥ നി​രീക്ഷണ വകുപ്പ്.

ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമായിരിക്കും അനുഭവപ്പെടുക. ഇടുക്കി വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിൽ താപനില 40 ഡി​ഗ്രി​ വരെ ഉയർന്നേക്കാം. കൊല്ലത്ത് 39 ഡി​ഗ്രി​ വരേയും കോട്ടയത്ത് 38 ഡി​ഗ്രി​ വരെയും ചൂട് കൂടാൻ സാദ്ധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡി​ഗ്രി​, തിരുവനന്തപുരത്ത് 36 ഡി​ഗ്രി​ താപനിലയാണ് കരുതുന്നത്. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ കഠിനമായ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

...................

​ജാഗ്രതാ നിർദ്ദേശങ്ങൾ

...............................

 സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ പകൽ 11മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം

 ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം

..............................

ജില്ലയിൽ ​ഇടിമിന്നൽ ജാഗ്രത

..............................

ജില്ലയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതൽ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

.................................

 കാർമേഘം കണ്ട് തുടങ്ങിയാൽ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം.

 തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നൽ ഏൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം ജലാശയങ്ങളിൽ ഇറങ്ങരുത്

 ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക

 വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

 പൈപ്പുകളിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാദ്ധ്യതയുള്ളതിനാൽ മിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.