കരുനാഗപ്പള്ളി: ഓച്ചിറയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി പി ഐ ഓച്ചിറ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കോയിക്കൽ എൻ ശ്രീധരന്റെ രണ്ടാമത് ചരമ വാർഷിക ദിനാചരണം സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പാർട്ടി നേതാവ് ആർ സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. ഓച്ചിറ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. കൃഷ്ണകുമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ.ഡി. പത്മകുമാർ, കെ രവീന്ദ്രൻ പിള്ള, എസ്. ഗീതാ കുമാരി, ആർ. ബൈജു, ജനാർദ്ദനൻ പിള്ള, ഉദയഭാനു, രാജേന്ദ്രൻ, ഐക്യ കേരള ഗ്രന്ഥശാല പ്രസിഡന്റ് വിശ്വനാഥൻ, ഹസീന, ഗ്രാമപഞ്ചായത്ത് മെമ്പർ ലിസ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. നൗഷാദ് സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ആർ. നിതിൻ രാജ് നന്ദി യും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |