
ആലപ്പുഴ: മുല്ലയ്ക്കൽ വാർഡ് വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ്, വി.എ.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ലിയാ മേരി മാക്സിഡോ സ്വാഗതം പറഞ്ഞു. ആലപ്പുഴ നോർത്ത് എസ്.ഐ. ഷിബു, കാർഡ് ബാങ്ക് സെക്രട്ടറി കെ.പി.സജി, അസോസിയേഷൻ സ്ഥാപകനും, രക്ഷാധികാരിയുമായ കെ. തങ്കപ്പൻ, സെക്രട്ടറി സുബ്ബലക്ഷ്മി,ട്രഷറർ അനിൽ ജോർജ്, അനിൽ കുമാർ (ആദിത്യ) തുടങ്ങിയവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ച്നടത്തിയവിവിധമത്സരങ്ങളിലെവിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |