
മുഹമ്മ: ശാക്തീകരണത്തിന്റെ ഭാഗമായി മുഹമ്മ സെന്റ് ജോർജ് ഫെറോനയിൽ വിശ്വാസികൾ ' പള്ളിമുറ്റം കാമ്പയിൻ ' സംഘടിപ്പിച്ചു . ഫൊറോന വികാരി ഫാദർ ആന്റണി കാട്ടൂപ്പാറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലോകത്ത് ക്രൈസ്തവർ വളരെയധികം വെല്ലു വിളികൾ നേരിടേണ്ടിവരുന്നുണ്ടെന്നും മതസൗഹാർദ്ദവും മാനവ നവോത്ഥാനവും കത്തോലിക്കാസഭ . ഉയർത്തിപ്പിടിക്കണമെന്നും ഫാദർ ആന്റണി കാട്ടൂപ്പാറ പറഞ്ഞു ചടങ്ങിൽ ഔസേപ്പച്ചൻ കുറ്റാലത്ത് അദ്ധ്യക്ഷത വഹിച്ചു. രാജു മോൻ കരിപ്പുറത്ത്, ബേബി വട്ടക്കര തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |